---
title: "ഒരു കൈയ്യില്‍ കൊള്ളുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാൻ ബാക്കിയുണ്ട് ; ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും  പി.പി ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ"
english_title: "must appear before the Investigating Officer on every Monday and must not leave the district; PP Divya granted bail with conditions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247980/must appear before the Investigating Officer on every Monday and must not leave the district; PP Divya granted bail with conditions"
published_at: "2024-11-08T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dd4c3d8036_Untitled-2_copy.jpg"
keywords: []
---

# ഒരു കൈയ്യില്‍ കൊള്ളുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാൻ ബാക്കിയുണ്ട് ; ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും  പി.പി ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ

> **Lead Summary:** ****എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി ദിവ്യയുടെ വക്കീല്‍ അഡ്വ. കെ.വിശ്വന്‍.

## Article Content

****എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി ദിവ്യയുടെ വക്കീല്‍ അഡ്വ. കെ.വിശ്വന്‍.

**
**

**

**

ഒരു കൈയില്‍ കൊള്ളാവുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാനുണ്ടെന്നും ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും കെ.വിശ്വന്‍ പറഞ്ഞു.

**
**

**

**

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ പൊതുസമൂഹം ഇതുവരെ ചര്‍ച്ചചെയ്ത വിഷയം മാത്രമല്ല, ഇതിനിടയില്‍ മറ്റുചില കാര്യങ്ങള്‍ കൂടെയുണ്ടെന്ന് വ്യക്തമാവും.

**
**

**

**

അന്വേഷണം ഒരിക്കലും ഏകമുഖമാകരുത്. ദിവ്യയുടെ കൈയിലുള്ള മറ്റ് വിശദവിവരങ്ങള്‍ അന്വേഷണത്തിന് കൈമാറുമെന്നും അഡ്വ. വിശ്വന്‍ പറഞ്ഞു.

**
**

**

**

പി.പി. ദിവ്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ് ജാമ്യം നൽകിക്കൊണ്ടുള്ള വിധി. ഇത് നിയമപോരാട്ടത്തിന് പുതിയ മുഖം കൊണ്ടുവരും.

**
**

**

**

ഇന്നുതന്നെ ജയില്‍ മോചിതയാക്കാന്‍ ശ്രമം നടത്തും. ഒരു വക്കീല്‍ എന്ന നിലയില്‍ കോടതിയുടെ മുന്നില്‍ വസ്തുത അംഗീകരിക്കപ്പെട്ടെന്നതില്‍ സന്തോഷമുണ്ടെന്നും വിശ്വന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

**
**

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247980/must appear before the Investigating Officer on every Monday and must not leave the district; PP Divya granted bail with conditions)